Alakananda asianet news reader biography examples
'കൂടെയുണ്ടായിരുന്ന ആൾ ഇല്ലാതായപ്പോഴാണ് വേദന അറിയുന്നത്'! മോൾടെ സ്‌കൂളിൽ അറ്റെൻഷൻ കിട്ടുമായിരുന്നു; വാർത്താവതാരിക അളകനന്ദ പറയുന്നു!
Authored byമാളു. എൽ | Samayam Malayalam | Updated: 1 Feb 2024, 3:51 pm
Subscribe
എന്റെ ജോലി സെലിബ്രിറ്റി ലൈഫിൽ ഒന്നും അല്ല.
ഞാൻ ജോലിക്ക് പോയി കേറുമ്പോൾ ആരെങ്കിലും ചേച്ചി എന്ന് വിളിച്ചാൽ ആണ് സീനിയർ ആണെന്ന് തോന്നിയിരുന്നു. നാളെയെ കുറിച്ച് പ്ലാൻ ചെയ്യുന്ന ആളൊന്നുമല്ല ഞാൻ. ഡാൻസ് പഠിക്കുന്നുണ്ട് ഇപ്പോഴും ഞാൻ.
ഹൈലൈറ്റ്:
- ഒന്നും നികന്നു പോകില്ല അത്.
- നമ്മുടെ സപ്പോർട്ട് സിസ്റ്റവും ഒരു ലൈഫ് ലൈനും ഒക്കെ ആയിരുന്നു.
- എന്റെ ശക്തി ആയിരുന്നു.
കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള വാർത്താ വായനക്കാരി കൂടിയാണ് അളകനന്ദ. ഇപ്പോഴിതാ വീണ മുകുന്ദന്റെ യുട്യൂബ് ചാനെൽ ആയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥകളിലൂടെ കടന്നു പോയ നിമിഷത്തെ കുറിച്ചും അമ്മയുടെ മരണശേഷം ഉള്ള ജീവിതത്തെ കുറിച്ചും അളകനന്ദ തുറന്നു സംസാരിക്കുകയാണ്.Also Read: 'കീമോ ചെയ്യണ്ട എന്ന് തീരുമാനിച്ചിരുന്നു'!
വിവാഹബന്ധം വേർപെടുത്തിയോ; ഭാവതരിണിയുടെ ഭർത്താവ് ശബരിയുടെ സഹോദരൻ പറയുന്നു!
"കുറേക്കാലം ഞാനും എന്റെ അമ്മയും മാത്രമായിരുന്നു ജീവിതത്തിൽ. അമ്മയില്ലാതെ ആയ ആ വോയ്ഡ് ഭയങ്കരമായിരുന്നു. ഒന്നും നികന്നു പോകില്ല അത്. നമ്മുടെ സപ്പോർട്ട് സിസ്റ്റവും ഒരു ലൈഫ് ലൈനും ഒക്കെ ആയിരുന്നു അത്. എന്റെ ശക്തി ആയിരുന്നു. എനിക്ക് എല്ലാ കാര്യവും ചെന്ന് പറയാനുള്ള ഒരാൾ ആയിരുന്നു.
അതുപോലെ തന്നെ എന്നോട് എല്ലാ കാര്യങ്ങളും ചോദിക്കാനുമുള്ള ഒരാൾ ആയിരുന്നു അമ്മ. ഞാൻ എപ്പോ ചെന്നാലും കഴിച്ചോ എന്നൊക്കെ ചോദിക്കും. അതൊക്കെ ചോദിയ്ക്കാൻ ഒരാൾ ഇല്ലതെയാവുമ്പോൾ ആണ് ആ വിഷമം അറിയുന്നത്. എന്തിനും അമ്മയ്ക്ക് പരിഹാരം ഉണ്ടായിരുന്നു. എന്ത് കാര്യം പറഞ്ഞാലും അമ്മയതിന് പരിഹാരം പറയും. എന്റെ ജീവിതത്തിലെ ഏറ്റവും ടഫ് ആയ ഒരു സിറ്റുവേഷനിൽ പോലും അമ്മ പാറപോലെ നിന്നിട്ടുണ്ട്.
അമ്മയ്ക്ക് നല്ല വിൽ പവർ ആയിരുന്നു. പലപ്പോഴും എനിക്ക് മതിയായി, മടുത്തു ഇത് എന്നൊക്കെ തോന്നിയിട്ടുണ്ട്. അമ്മയുടെ അത്രയും വിൽ പവർ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. അമ്മ പക്ഷെ എന്നോട് ഒന്നുമില്ല നമുക്ക് വരുന്നിടത്ത് വച്ച് കാണാം എന്ന് പറയുമായിരുന്നു. എല്ലാത്തിനും പരിഹാരം ഉണ്ട്, അങ്ങിനെ പരിഹാരം ഇല്ലാത്തതിന് അമ്മ പറയും, നമുക്ക് പോകാം നോക്കാം വരുന്നിടത്ത് വച്ച് കാണാം എന്നൊക്കെ.
അമ്മയ്ക്ക് എല്ലിന് പ്രശ്‍നം ഉണ്ടായിരുന്നു. പെട്ടെന്ന് ഒടിയും. രണ്ടുതവണ ഒരേ എല്ല് ഒടിഞ്ഞപ്പോൾ പിന്നെ ഇനി സർജറി ചെയ്യണ്ട എന്ന് ഡോക്ടർ പറഞ്ഞിരുന്നു. പത്തുപതിനഞ്ചു വർഷം അമ്മ വീൽചെയറിൽ ആയിരുന്നു. അമ്മ പക്ഷെ വീട്ടിലെ എല്ലാ ജോലിയും ചെയ്യുമായിരുന്നു. അമ്മയുടെ പൊക്കത്തിൽ അടുപ്പൊക്കെ സെറ്റ് ചെയ്ത് ആയിരുന്നു അമ്മ ഉപയോഗിച്ചിരുന്നത്.
ഒന്നിന്റെ മുന്നിലും അമ്മ തളർന്നിട്ടില്ല.
Also Watch:
'കൂടെയുണ്ടായിരുന്ന ആൾ ഇല്ലാതായപ്പോഴാണ് വേദന അറിയുന്നത്'! മോൾടെ സ്‌കൂളിൽ അറ്റെൻഷൻ കിട്ടുമായിരുന്നു; വാർത്താവതാരിക അളകനന്ദ പറയുന്നു!
കഴിയുന്നത്ര കാലം ഡാൻസ് പഠിക്കണം എന്നൊക്കെ ആഗ്രഹിക്കാറുണ്ട്. റിട്ടയർമെന്റ് ലൈഫിനെ കുറിച്ച് ആലോചിക്കാറില്ല, വെറുതെ വീട്ടിൽ ഇരിക്കേണ്ടി വരും എന്നത് കൊണ്ടാണ് ഞാൻ ആലോചിക്കാത്തത്.
എന്റെ ശബ്ദം ഭയങ്കര പ്രശ്നമാണ്. മോളോട് വഴക്ക് ഉണ്ടാക്കിയാൽ പോലും എനിക്ക് പിന്നെ രണ്ടു ദിവസത്തേക്ക് ശബ്ദം ഉണ്ടാവില്ല. എനിക്ക് സ്‌പേസ് റിലേറ്റഡ് സംഭവങ്ങൾ വലിയ ഇഷ്ടമാണ്. പൈലറ്റ് ആവാൻ ഒക്കെ ആഗ്രഹം ഉണ്ടായിരുന്നു. മോളെ കൊണ്ട് ഐഎസ്ആർഒ ടെസ്റ്റൊക്കെ എഴുതിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അവളെ കൊണ്ട് എഴുതിപ്പിച്ചിട്ടും ഉണ്ട്. അപ്പോൾ തന്നെ അവൾ പറയുമായിരുന്നു എനിക്ക് ഇഷ്ടമല്ല അമ്മ പറഞ്ഞത് കൊണ്ട് എഴുതുന്നത് ആണെന്ന്.
മെഡിസിൻ അല്ലെങ്കിൽ എൻജിനീയറിങ് ആയിരുന്നു അവളുടെ ഓപ്‌ഷൻ. ഞാൻ ഏതേലും ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞിട്ടാണ് അവൾ എൻജിനീയറിങ് എടുത്തത്. പക്ഷെ ഇപ്പോൾ എന്നെ ഇടയ്ക്കിടെ എന്നെ കുറ്റം പറയുന്നുണ്ട്, മെഡിസിൻ മതിയായിരുന്നു എന്ന് പറഞ്ഞിട്ട്. മോൾടെ സ്‌കൂളിൽ ഒക്കെ എനിക്ക് ഒരു അറ്റെൻഷൻ കിട്ടുമായിരുന്നു. അത് അവൾക്ക് എങ്ങിനെ ആണെന് എനിക്ക് അറിയില്ല.
അവൾ നന്നായി വരയ്ക്കും, അറ്റെൻഷൻ ഇഷ്ടമല്ലാത്ത ഒരാൾ ആണ്. അതാണ് സോഷ്യൽ മീഡിയയിൽ പോലും ഇല്ലാത്തത്.
Also Read:
രചയിതാവിനെക്കുറിച്ച്മാളു. എൽ സമയം മലയാളം പോർട്ടലിൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന മാളുവിന് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്.
മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ വായിക്കുക